നിയമസഭാ തെരഞ്ഞെടുപ്പ്: മോക്ക് പോ​ളിം​ഗ് തു​ട​ങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ്: മോക്ക് പോ​ളിം​ഗ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. അതിന് മുന്നോടിയായുള്ള മോക്ക് പോ​ളിം​ഗ് തു​ട​ങ്ങി. 50 വോ​ട്ടു​ക​ൾ വ​രെ​യാ​ണ് മോ​ക്ക് പോ​ളിം​ഗി​ൽ ചെ​യ്യു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​വേ​ശ​നം, എ​ന്നി​വ പ​രി​ശോ​ധി​ക്കും. ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് മോ​ക്ക് പോ​ളിം​ഗി​ന് ശേ​ഷം ക്ലി​യ​ർ ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യ​ന്ത്ര​ങ്ങ​ൾ, വോ​ട്ട​ർ​പ​ട്ടി​ക, കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യു​മാ​യി ബൂ​ത്തു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ എ​ത്തി​ച്ചേ​ർ​ന്നു. കോവിഡ് മൂലം ഇത്തവണ വലിയ മുൻകരുതലുകളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 957 സ്ഥാനാര്‍ത്ഥികള്‍ ആണ് ഇത്തവണ സംസഥാനത്ത് ജനവിധി തേടുന്നത്. പോളിംഗ് ബൂത്തുകളിലെത്തുക രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ്. സംസഥാനത്ത് സുരക്ഷക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെ കൂടാതെ കേന്ദ്രസേനയും കേരളത്തിലുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.

Leave A Reply
error: Content is protected !!