ഒമാനിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1,47,539 ആയി

ഒമാനിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1,47,539 ആയി

കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്ത് കൊവിഡ് ബാധിച്ച്  മരിച്ചവരുടെ ആകെ എണ്ണം 1,722 ആയി. 1,64,274  പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

862 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,47,539 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 606 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 189 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Leave A Reply
error: Content is protected !!