‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന്‍റെ ടീസര്‍ പുറത്തെത്തി

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന്‍റെ ടീസര്‍ പുറത്തെത്തി

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന്‍റെ ടീസര്‍ പുറത്തെത്തി.കണ്ണില്‍ എന്‍റെ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍.

വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍ സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ​ഗാനം ആലാപിച്ചിരിക്കുന്നത്. ബി കെ ഹരി നാരായണന്റേതാണ് ഗാനത്തിന്റെ വരികള്‍.മെയ് 13 മുതല്‍ മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

Leave A Reply
error: Content is protected !!