തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വനിതകള്‍ മുന്നില്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വനിതകള്‍ മുന്നില്‍

കൊല്ലം: ജില്ലയില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 16,084 ഉദ്യോഗസ്ഥരെ നിയോഗിച്ചതില്‍ ഭൂരിഭാഗവും സ്ത്രീകള്‍. 8,708 വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം 7,376 പുരുഷന്‍മാരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡ പ്രകാരം ഡ്യൂട്ടിക്ക് നിശ്ചയിച്ച വനിതകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബി. അബ്ദുല്‍ നാസറിന്റെ ഭാര്യ എം.കെ.റുക്‌സാനയും ഉള്‍പ്പെടുന്നു.

ഇരവിപുരം മണ്ഡലത്തിലെ വനിതകള്‍ നിയന്ത്രിക്കുന്ന പിങ്ക് ബൂത്തായ വിമലഹൃദയ സ്‌കൂളിലാണ് ടൗണ്‍ യു.പി.എസിലെ അധ്യാപികയായ റുക്‌സാനയ്ക്ക് ഫസ്റ്റ് പോളിംഗ് ഓഫീസറായി ഡ്യൂട്ടി. പിങ്ക് ബൂത്തുകള്‍ക്കൊപ്പം ജില്ലയിലെ ബൂത്തുകളിലെല്ലാം ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെല്ലാം നിശ്ചിത ബൂത്തുകളില്‍ ചുമതലയേറ്റു.

Leave A Reply
error: Content is protected !!