സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഏഴ് പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഏഴ് പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഏഴ് പേർ കൂടി മരിച്ചു. പുതുതായി 695 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 489 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,93,377 ആയി. ഇവരിൽ 3,80,305 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,704 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 6368 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!