ഒമാനിൽ രാത്രികാല യാത്രാവിലക്ക് ഏപ്രിൽ എട്ട് വരെ തുടരും.എന്നാൽ ഏപ്രിൽ എട്ട് മുതൽ റമദാന്റെ ആദ്യ ദിവസം വരെ ഈ സമയത്ത് വ്യക്തികൾക്കും വാഹനങ്ങൾക്കും സഞ്ചാര വിലക്കില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല.
റമദാനിൽ രാത്രി ഒന്പത് മണി മുതൽ പുലർച്ചെ നാല് മണി വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. പള്ളികളിലോ പൊതുസ്ഥലങ്ങളിലോ തറാവീഹ് നമസ്കാരവും അനുവദിക്കില്ല.