500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും

500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും

500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും.മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരമാണ് ചോര്‍ന്നത്.സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ വിശദമാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സുക്കര്‍ബര്‍ഗിന്‍റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്കോവിറ്റ്സ് എന്നിവരും ഈ 500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്‍പ്പെടുമെന്നാണ് വാല്‍ക്കര്‍ വ്യക്തമാക്കുന്നത്.വാല്‍ക്കറിന്‍റെ വാദം ഫേസ്ബുക്ക് തള്ളുകയാണുണ്ടായത്.2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ രിഹരിച്ചതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

106 രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്.

Leave A Reply
error: Content is protected !!