റമദാൻ; മക്ക, മദീന ഹറമുകളിലെ ജോ​ലി​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം

റമദാൻ; മക്ക, മദീന ഹറമുകളിലെ ജോ​ലി​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം

റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാൻ മുഴുവൻ ജീവനക്കാരും കൊവിഡ്​ വാക്സിനെടുത്തിരിക്കണം. ഹറം പ്രസിഡൻസി, ഏജൻസി കെട്ടിടങ്ങളിലെ പ്രവേശനത്തിനും വാക്സിന്‍ നിര്‍ബന്ധമാണ്. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു.

അതേസമയം റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

Leave A Reply
error: Content is protected !!