കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. എല്ലാതവണത്തേക്കാളും ചില വ്യത്യാസങ്ങൾ ഇത്തവണ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ് മൂലം ഇത്തവണ വലിയ മുൻകരുതലുകളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 957 സ്ഥാനാര്‍ത്ഥികള്‍ ആണ് ഇത്തവണ സംസഥാനത്ത് ജനവിധി തേടുന്നത്.

പോളിംഗ് ബൂത്തുകളിലെത്തുക രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ്. സംസഥാനത്ത് സുരക്ഷക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെ കൂടാതെ കേന്ദ്രസേനയും കേരളത്തിലുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.

കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റും എല്ലാ ബൂത്തുകളിലും നല്‍കിയിട്ടുണ്ട്. കൂടാതെ തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഉണ്ട്. ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കണം ബൂത്തുകള്‍ക്കു മുന്നില്‍ ഇതിനായി പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും.

 

Leave A Reply
error: Content is protected !!