ജിദ്ദയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 98 വാണിജ്യ സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 98 വാണിജ്യ സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 98 വാണിജ്യ സ്ഥാപനങ്ങള്‍ അടപ്പിച്ചു.കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റി 3,775 വാണിജ്യ കേന്ദ്രങ്ങള്‍ പരിശോധിച്ചു. പ്രതിരോധ നടപടികള്‍ പാലിക്കാത്ത, അമിതമായ തിരക്ക്, തവക്കല്‍ന ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതടക്കമുള്ള 155 ലംഘനങ്ങള്‍ പരിശോധനയ്ക്കിടെ കണ്ടെത്തി.

കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്‌കൊണ്ട് പൊതുജനാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കണമെന്ന് മുനിസിപ്പാലിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയന്ത്രണ ലംഘനങ്ങള്‍ കണ്ടാല്‍ 940 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണ്.

Leave A Reply
error: Content is protected !!