സൗദി അറേബ്യയിൽ പുരാവസ്തുക്കൾ നശിപ്പിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. മൂന്ന് വർഷം വരെ ജയിൽവാസവും മൂന്ന് ലക്ഷം റിയാൽ പിഴയും. പുരാതന വസ്തുക്കൾ, മ്യൂസിയങ്ങൾ, നഗരപൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥ പ്രകാരമാണ് ശിക്ഷ. സൗദി മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക് അംഗീകാരം നൽകിയത്.
നിയമവിരുദ്ധമായി ഗവൺമെന്റിന്റെ ഏതെങ്കിലും സ്വത്ത് പിടിച്ചെടുക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷത്തിൽ കൂടാത്തതുമായ തടവും 50,000 റിയാലിൽ കുറയാത്തതും അഞ്ച് ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും.