എംഎല്‍എ ആയാല്‍ കൊല്ലും തോറ്റാലും ജീവിതം നശിപ്പിക്കും ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണി

എംഎല്‍എ ആയാല്‍ കൊല്ലും തോറ്റാലും ജീവിതം നശിപ്പിക്കും ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണി

എടപ്പാള്‍ :തവനൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണി.സംഭവത്തില്‍ അന്യേഷണം നടത്തി പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

.ഫിറോസ് എംഎല്‍എ ആയി ജയിച്ച് വന്ന് കഴിഞ്ഞാല്‍ പരസ്യമായി കൊന്ന് കളയുമെന്നും വേണമെങ്കില്‍ റെക്കോര്‍ഡ് ചെയ്ത് വച്ചോളൂ ഇവന്റെ മരണമാണ് ലക്ഷ്യമെന്നും ഇവന്റെമരണമല്ലാതെ ഒരു ലക്ഷ്യവും ഇല്ലെന്നും പറഞ്ഞ് സംസാരിക്കുന്ന ടെലഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സഹിതമാണ് നേതാക്കള്‍ ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥര്‍ ക്ക് പരാതി നല്‍കിയിരിക്കുന്നത് തോറ്റാലും ജീവിതം നശിപ്പിക്കുമെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.കാസര്‍ഗോഡ് സ്വദേശി ഹൈദര്‍ മദൂര്‍ എന്ന വ്യക്തിയാണ് ഫോണില്‍ ഭീഷണി മുഴക്കിയതെന്നും പരാതിയില്‍ പറയുന്നു

Leave A Reply
error: Content is protected !!