ബംഗ്ലാദേശിലെ ബോട്ടപകടം: മരണം 26ആയി

ബംഗ്ലാദേശിലെ ബോട്ടപകടം: മരണം 26ആയി

ബംഗ്ലാദേശിൽ ചരക്കുകപ്പലുമായി യാത്രാ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 26ആയി. ധാക്കയുടെ തെക്ക് കിഴക്കൻ മേഖലയായ ഷീതലാഖ്യ നദിയിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകി നടന്ന തെരച്ചിലിൽ ആദ്യം അഞ്ച് മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. നാവിക സേനയും കോസ്റ്റ്ഗാർഡും അഗ്നിശമനസേനയും നടത്തിയ സംയുക്തമായ തിരച്ചിൽ 21 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്.

കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!