തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്.
അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍ താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചു.
താരത്തിനെ ഐപിഎല്‍ 2020 ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും ഇത്തവണ അഞ്ച് കോടി രൂപയാണ് താരത്തിന് കരാര്‍ ലഭിച്ചത്.
കീറണ്‍ പൊള്ളാര്‍ഡിന്റെ ചില സാമ്യം തനിക്ക് ഷാരൂഖില്‍ തോന്നിയെന്നാണ് പഞ്ചാബ് കിംഗ്സ് മെന്റര്‍ അനില്‍ കുംബ്ലെ പറഞ്ഞത്.