ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 900 കടന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് പുതുതായി 910 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 151 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 44- 45- 58 വയസ് പ്രായമുള്ള മൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 306 ആയി.ഖത്തറില്‍ ഇന്ന് 489 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ കൊവിഡില്‍ നിന്നും ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 166,441 ആയി.