എരുമപ്പെട്ടിയില്‍ സി.പി.എം നേതാവ് യു.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി.

എരുമപ്പെട്ടിയില്‍ സി.പി.എം നേതാവ് യു.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി.

എരുമപ്പെട്ടിയില്‍ സി.പി.എം നേതാവ് യു.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. എരുമപ്പെട്ടി പഞ്ചായത്തിലെ കോട്ടപ്പുറം പ്രദേശത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സൈ്വരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്നും സി.പി.എം വിചാരിച്ചാല്‍ അരിഞ്ഞു തള്ളുമെന്നും ഭീഷണിമുഴക്കിയതായാണ് എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

കോട്ടപ്പുറം പ്രദേശത്തുള്ള നേതാവിനെതിരെ മുന്‍പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവായ സി.ടി ഷാജന്‍, ജോര്‍ജ്ജ് എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!