മഹാരാഷ്ട്രയിൽ 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിക്കണം; ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിക്കണം; ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. തന്‍റെ ആവശ്യം പരിഗണിച്ച് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിച്ചതിന് താക്കറെ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.

Leave A Reply
error: Content is protected !!