“വ്യാജ വോട്ടുകളെയും ആ ആശയം പേറുന്നവരെയും ജനാധിപത്യത്തിൽ നിന്നു നമുക്കു തുരത്താം” : രമേശ് ചെന്നിത്തല

“വ്യാജ വോട്ടുകളെയും ആ ആശയം പേറുന്നവരെയും ജനാധിപത്യത്തിൽ നിന്നു നമുക്കു തുരത്താം” : രമേശ് ചെന്നിത്തല

ഉത്തരവാദിത്വമുള്ള പൗരന്മാരായി ഈ തിരഞ്ഞെടുപ്പിൽ നാം ഓരോരുത്തർക്കും പങ്കാളികളാകാമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു. വ്യാപകമായി ഇരട്ട വോട്ടുകളും കള്ളവോട്ടുകളും കണ്ടെത്തിയ ഒരു പശ്ചാത്തലത്തിൽ ജാഗ്രതയുള്ള പൗരന്മാരായി നിലകൊള്ളുന്നത് ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. ഒരാൾ, ഒരു വോട്ട് എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം. വ്യാജ വോട്ടുകളെയും ആ ആശയം പേറുന്നവരെയും ജനാധിപത്യത്തിൽ നിന്നു തുരത്താംമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മാറ്റങ്ങൾ ജനാധിപത്യത്തിന്റെ സുഗമമായ ഒഴുക്കിന് അനിവാര്യമാണ്. അത് നമ്മളെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്:

 

അനിവാര്യമായ മാറ്റത്തിനൊരുങ്ങുകയാണ് കേരളത്തിലെ ജനങ്ങൾ. തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ഉത്തരവാദിത്വമുള്ള പൗരന്മാരായി ഈ തിരഞ്ഞെടുപ്പിൽ നാം ഓരോരുത്തർക്കും പങ്കാളികളാകാം. വ്യാപകമായി ഇരട്ട വോട്ടുകളും കള്ളവോട്ടുകളും കണ്ടെത്തിയ ഒരു പശ്ചാത്തലത്തിൽ ജാഗ്രതയുള്ള പൗരന്മാരായി നിലകൊള്ളുന്നത് ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. ഒരാൾ, ഒരു വോട്ട് എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം. വ്യാജ വോട്ടുകളെയും ആ ആശയം പേറുന്നവരെയും ജനാധിപത്യത്തിൽ നിന്നു നമുക്കു തുരത്താം.
പരാജയഭീതി പൂണ്ടവർ അക്രമങ്ങൾ അഴിച്ചുവിട്ടതിന് മുൻകാല അനുഭവങ്ങളുണ്ട്.
അക്രമങ്ങളോട് ഗാന്ധിയൻ മാർഗത്തിൽ പ്രതികരിക്കുന്നതാണ് നമ്മുടെ ജനാധിപത്യ ശീലവും ചരിത്രവും. എന്ത് അക്രമങ്ങളുണ്ടായാലും സംയമനം പാലിക്കണമെന്ന് കേരളത്തിലെ എല്ലാ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.
കോവിഡ് കാലം പുറന്തള്ളപ്പെടലിന്റെ കാലംകൂടിയായിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവർ
ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഏവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
മാറ്റങ്ങൾ ജനാധിപത്യത്തിന്റെ സുഗമമായ ഒഴുക്കിന് അനിവാര്യമാണ്. അത് നമ്മെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നു. മുഴുവൻ പേരോടും സമ്മതിദാനവകാശം വിവേകപൂർവം ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.

Leave A Reply
error: Content is protected !!