തെരഞ്ഞെടുപ്പ് ചട്ട ലംഘനം : എ​സ്ഐ​യ്ക്കെ​തി​രെ കേ​സ്

തെരഞ്ഞെടുപ്പ് ചട്ട ലംഘനം : എ​സ്ഐ​യ്ക്കെ​തി​രെ കേ​സ്

കാ​സ​ർ​ഗോ​ഡ്: തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് എടുത്തു. പ​ര​സ്യ​മാ​യി സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. കാ​സ​ർ​ഗോ​ഡ് എ​സ്ഐ ഷെ​യ്ഖ് അ​ബ്ദു​ൽ റ​സാ​ഖി​നെ​തി​രെ​യാ​ണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

എ​സ്ഐ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന പോസ്റ്ററിൽ സ്വന്തം ചിത്രം ഫേസ്ബുക്ക്‌ അക്കൗണ്ടിൽ ചേർത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് റപ്രസൻ്റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരമാണ്. എന്നാൽ അബദ്ധത്തിൽ മനോദൗർബല്യമുള്ള സ്വന്തം കുട്ടി ചെയ്തതാണിതെന്നാണ് എസ് ഐയുടെ വിശദീകരണം.

Leave A Reply
error: Content is protected !!