സന്ദീപ് നായരെ ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്

സന്ദീപ് നായരെ ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്

സന്ദീപ് നായരെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്. ഇ.ഡി കൃത്രിമ തെളിവുകൾ ഇതിനായി ഉണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ സ്വർണക്കടത്ത് കേസിൽ മൊഴി നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്

സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്‍റിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനുമതി തേടി നല്‍കിയ അപേക്ഷയിലാണ് ഇ.ഡിക്കെതിരെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.
ക്രൈംബ്രാഞ്ച് നിലപാട് സന്ദീപിന്‍റേത് ഗൗരവമേറിയ മൊഴിയെന്നാണ്. കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൌലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. എറണാകുളം സി.ജെ.എം കോടതി ഇന്നലെ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയിരുന്നു.

Leave A Reply
error: Content is protected !!