നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. പൂനെയിലാണ് സംഭവം. സിസിടിവിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.ജനവാസകേന്ദ്രത്തിലെ പാർക്കിംഗ് ഏരിയയിലാണ് ഇയാൾ നായയെ പീഡനത്തിനിരയാക്കിയത്.

നായയെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞ സന്നദ്ധ സംഘടനയാണ് സ്ഥലത്ത് സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ മുതൽ ഇയാൾ നായയെ പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഇയാൾക്കെതിരെ കേസ് നിലനിൽക്കൂ എന്ന് മനസിലായി. തുടർന്നാണ് സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു.സംഭവത്തിൽ ഇയാൾക്കെതിരെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കെതിരായ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. .

Leave A Reply
error: Content is protected !!