കൊല്ലം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  127 പേര്‍ രോഗമുക്തി നേടി.  വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 137 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ് രോഗബാധ. ലക്ഷ്മിനട-അഞ്ച്. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍-ഒന്‍പത്, ഓച്ചിറ-എട്ട്, മൈനാഗപ്പള്ളി-ഏഴ്, വിളക്കുടി, കൊറ്റങ്കര ഭാഗങ്ങളില്‍ ആറുവീതവും ചവറ, മയ്യനാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും ശൂരനാട് സൗത്ത്, പത്തനാപുരം, അഞ്ചല്‍ പ്രദേശങ്ങളില്‍ നാലുവീതവും തൊടിയൂര്‍, തേവലക്കര, കുണ്ടറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 12689 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 14 ആരോഗ്യപ്രവര്‍ത്തകരും എട്ട് മുന്നണിപ്പോരാളികളും എട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 6288 പേരും 60 വയസിന് മുകളിലുള്ള 6032 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 53 ആരോഗ്യപ്രവര്‍ത്തര്‍ക്കും 18 മുന്നണിപ്പോരാളികള്‍ക്കും 22 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 20 പേര്‍ക്കും 60 വയസിന് മുകളിലുള്ള 226 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

 

 

Leave A Reply
error: Content is protected !!