പ്രതികൂല കാലാവസ്ഥ; ഉത്തരാഖണ്ഡിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തിവച്ചു

പ്രതികൂല കാലാവസ്ഥ; ഉത്തരാഖണ്ഡിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തിവച്ചു

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ നിർത്തിവച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് നോഡൽ ഓഫീസർ ഡി.എസ് മീന അറിയിച്ചു. വലിയ നാശനഷ്ടമാണ് ഉത്തരാഖണ്ഡിന് ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. നാല് പേർ മരിക്കുകയും നിരവധി കാട്ടുമൃഗങ്ങൾ വെന്ത് മരിക്കുയും ചെയ്തു. രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയിലും കാലാവസ്ഥ വെല്ലുവിളിയായിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തും പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!