മഹാരാഷ്ട്രയിൽ എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ ആഭ്യന്തര മന്ത്രിയാവും

മഹാരാഷ്ട്രയിൽ എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ ആഭ്യന്തര മന്ത്രിയാവും

മഹാരാഷ്ട്രയിൽ എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ ആഭ്യന്തര മന്ത്രിയാവും. അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അനില്‍ ദേശ്മുഖ് രാജിവെച്ചതിനെ തുടര്‍ന്നാണ് പകരക്കാരനായി പാട്ടീല്‍ എത്തിയത്.എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്‌സൈസ് മന്ത്രിയാണ്.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.

 

Leave A Reply
error: Content is protected !!