ഒമാനില്‍ പ്രവേശനം താമസ വിസയള്ളവര്‍ക്കും പൗരന്മാര്‍ക്കും മാത്രം

ഒമാനില്‍ പ്രവേശനം താമസ വിസയള്ളവര്‍ക്കും പൗരന്മാര്‍ക്കും മാത്രം

ഒമാനിലേക്കുള്ള പ്രവേശനം പൗരന്മാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചയ്‍ക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിന് മുന്നോടിയായി നിരവധി നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി  പ്രഖ്യാപിച്ചു.

രാജ്യത്ത് നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്ര വിലക്ക് റമദാന്‍ മാസത്തിലെ ആദ്യ ദിനം വരെ തുടരും.  റമദാനിൽ രാത്രി ഒന്‍പത് മണി മുതൽ പുലർച്ചെ നാല് വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വ്യക്തികളുടെയും വാഹനങ്ങളുടെയും  സഞ്ചാരവും നിരോധിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!