ഒമാനിൽ റമദാൻ മാസം മുഴുവൻ രാത്രി യാത്രാവിലക്കിനും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടലിനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാല് വരെയാണ് റമദാനിലെ വിലക്കുണ്ടാവുക.
നിലവിൽ ഏപ്രിൽ എട്ടുവരെ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാവിലക്ക് പ്രാബല്ല്യത്തിലുണ്ട്. ഏപ്രിൽ എട്ട് മുതൽ റമദാൻ ഒന്നുവരെ ഇൗ സമയക്രമത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ തുടരും. എന്നാൽ വ്യക്തികൾക്കും വാഹനങ്ങൾക്കും സഞ്ചാര അനുമതിയുണ്ടാകുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.