കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 73 പുരുഷന്‍മാരും 84 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

221 പേര്‍ രോഗമുക്തരായി. 1555 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85334 പേര്‍ കോവിഡ് ബാധിതരായി. 82933 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10487 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!