ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് അമിത് ഷാ

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് അമിത് ഷാ

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് അമിത് ഷാ.ബിജാപൂരിലെ സിആർപിഎഫ് ക്യാമ്പിലും ആശുപത്രിയിലും എത്തിയാണ് അദ്ദേഹം ജവാന്മാരെ സന്ദർശിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അമിത് ഷായോടൊപ്പം എത്തിയിരുന്നു.

വീരമൃത്യു വരിച്ച നിങ്ങളുടെ സഹപ്രവർത്തകരുടെ ത്യാഗം വെറുതെയായില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സൈനികരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പൂർണമായും വിശ്വസിക്കണം. ജവാന്മാരുടെ എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര സർക്കാർ മനസിലാക്കുന്നുണ്ടെന്നും സർക്കാർ എന്നും സൈന്യത്തോടൊപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply
error: Content is protected !!