കോട്ടയം രമേശും മഞ്ജു പിള്ളയും ഒന്നിക്കുന്ന ‘ഡികെ’

കോട്ടയം രമേശും മഞ്ജു പിള്ളയും ഒന്നിക്കുന്ന ‘ഡികെ’

ഭാര്യയെ വഞ്ചിച്ച് മറ്റ് സ്ത്രീകളുടെ പിന്നാലെ പോകുന്ന ഭർത്താക്കന്മാർക്ക് ഒരു പാഠമാണ് ‘ഡികെ’ എന്ന ഹ്രസ്വചിത്രം. ‘അയ്യപ്പനും കോശിയും’ ഫെയിം കോട്ടയം രമേശും നടി മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഒപ്പം അർച്ചന സുശീലൻ, മറീന മൈക്കൽ എന്നിവരും ‘ഡികെ’യിലുണ്ട്.ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിച്ചിരിക്കുന്ന ചിത്രം മഹേഷ് കിടങ്ങിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രാജീവ് ഗോവിന്ദൻ ആണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജീവ് ഗോവിന്ദനാണ് തിരക്കഥ. ഫൈസൽ അലിയാണ് ‘ഡി കെ’യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അരുൺദാസ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് അശ്വിൻ ജോൺസൺ ആണ് സംഗീതം പകർന്നിരിക്കുന്നത്. വാട്ടർബൗണ്ട് മീഡിയയുടെ ബാനറിൽ യൂട്യൂബിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave A Reply
error: Content is protected !!