പത്തനംതിട്ടയിൽ മ​ർ​ദ​ന​മേ​റ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ച സംഭവം: പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന

പത്തനംതിട്ടയിൽ മ​ർ​ദ​ന​മേ​റ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ച സംഭവം: പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ മ​ർ​ദ​ന​മേ​റ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ച സംഭവത്തിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന. കുട്ടിയുടെ രണ്ടാനച്ഛന്‍റെ മർദ്ദനത്തിൽ ആണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. അഞ്ചുവയസുകാരി സഞ്ജന ആണ് മരിച്ചത്. ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളാ​ണ് സഞ്ജന. ഇവർ കുംമ്പഴയിൽ വാടകയ്ക്ക് താമസിക്കുകയായിരിന്നു.

പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി കണ്ടെത്തി. കുട്ടിയുടെ അമ്മ കനക സമീപത്തെ വീടുകളിൽ ജോലിക് പോയിട്ട് തിരിച്ച് വന്നപ്പോൾ ആണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

രണ്ടാനച്ഛന്‍ അലക്സ് കുട്ടിയെ നിരന്തരമായി മർദ്ധിക്കുമെന്നാണ് അമ്മ കനക പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തീപൊള്ളലേറ്റ പാടുകളും കുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ അലക്സ് അക്രമാസക്തനായി പൊലീസ് ജീപ്പിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും പോലീസ് കണ്ടെത്തി.

Leave A Reply
error: Content is protected !!