പത്തനംതിട്ട ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 37 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 60633 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54766 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇന്ന് 108 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59345 ആണ്. പത്തനംതിട്ട ജില്ലക്കാരായ 906 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 873 പേര്‍ ജില്ലയിലും 33 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 949 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2625 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3375 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 124 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6949 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2642 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1813 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.2 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 243 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

Leave A Reply
error: Content is protected !!