ഉത്തര ഉണ്ണിയുടെ വിവാഹത്തിന് താരങ്ങളായി ബിജു മേനോനും സംയുക്ത വർമയും

ഉത്തര ഉണ്ണിയുടെ വിവാഹത്തിന് താരങ്ങളായി ബിജു മേനോനും സംയുക്ത വർമയും

ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ താരങ്ങളായി പ്രിയനടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമയും. സംയുക്തയുടെ ബന്ധുവായ നടി ഉൗർമിള ഉണ്ണിയുടെ മകളാണ് ഉത്തര. തങ്ങളുടെ കുടുംബത്തിലെ കല്യാണത്തിന് കുടുംബസമേതമാണ് ബിജു മേനോൻ പങ്കെടുത്തത്.

ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കുന്നുവെന്ന് ഉത്തര അറിയിച്ചിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

Leave A Reply
error: Content is protected !!