ദുബായിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച 22 സ്ഥാപനങ്ങൾ പൂട്ടിച്ചു

ദുബായിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച 22 സ്ഥാപനങ്ങൾ പൂട്ടിച്ചു

ദുബായിൽ കോവിഡ് നിയമനങ്ങൾ ലംഘിച്ച 22 സ്ഥാപനങ്ങൾ പൂട്ടിച്ചു.എമിറേറ്റിലെ തുറന്ന വിപണികളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണു നിയമലംഘകരെ പിടികൂടിയത്. മാസ്ക് കൃത്യമായി ധരിക്കാത്തതും മതിയായ അകലം സൂക്ഷിക്കാത്തതുമായിരുന്നു നിയമലംഘനങ്ങളിൽ കൂടുതലുമെന്നു കൊമേഴ്സ്യൽ കൺട്രോൾ ഡയറക്ടർ അബ്ദുൽ അസീസ് അൽ തന്നക് പറഞ്ഞു.

അതേസമയം, എമിറേറ്റിലെ 16,475 സ്ഥാപനങ്ങൾ(98.1%) സുരക്ഷാ നിയമം പാലിച്ചതായും കണ്ടെത്തി. പരിശോധന വ്യാപകമായി ഇനിയും തുടരുമെന്നും എല്ലാവരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും മതിയായ അകലം പാലിക്കുകയും ചെയ്യണമെന്നും അറിയിച്ചു.

Leave A Reply
error: Content is protected !!