തൃശ്ശൂർ ജില്ലയിൽ 176 പേർക്ക് കൂടി കോവിഡ്, 164 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ 176 പേർക്ക് കൂടി കോവിഡ്, 164 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ഇന്ന്  176 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 164 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1650 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,155 ആണ്. 1,02,805 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും 01 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 2 പെൺകുട്ടികളുമുണ്ട്.

കൂടാതെ 1136 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 214 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 48 പേർ ആശുപത്രിയിലും 166 പേർ വീടുകളിലുമാണ്. 2639 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1531 പേർക്ക് ആന്റിജൻ പരിശോധനയും, 930 പേർക്ക് ആർടി-പിസിആർ പരിശോധനയും, 178 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,76,846 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 376 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,65,449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 03 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Leave A Reply
error: Content is protected !!