കു​വൈ​ത്തി​ൽ മ​സ്​​ജി​ദു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഈ ആ​ഴ്​​ച മു​ത​ൽ

കു​വൈ​ത്തി​ൽ മ​സ്​​ജി​ദു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഈ ആ​ഴ്​​ച മു​ത​ൽ

കു​വൈ​ത്തി​ൽ മ​സ്​​ജി​ദു​ക​ളി​ലെ ഇ​മാ​മു​മാ​ർ​ക്കും മു​അ​ദ്ദി​നു​ക​ൾ​ക്കും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഇൗ ​ആ​ഴ്​​ച മു​ത​ൽ ന​ട​ത്തും. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ്​ ഇ​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ പെ​ടു​ത്തി ഈ ​ആ​ഴ്​​ച മു​ത​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ മ​സ്​​ജി​ദു​ക​ളി​ലെ​ത്തി​യാ​ണ്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ക.

റ​മ​ദാ​നു​മു​മ്പ്​ മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വി​ല​യി​രു​ത്ത​ൽ. പ്രാ​യ​മാ​യ​വ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ത്തി​വെ​പ്പ്​ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യംഓ​രോ വി​ഭാ​ഗ​ങ്ങ​ളാ​യി മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ കു​ത്തി​വെ​പ്പി​ന്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ ന​ൽ​കു​ക​യാ​ണ്. ന​ട​ത്തും.

Leave A Reply
error: Content is protected !!