ലോകത്തിലെ ഏറ്റവുംഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണംപൂർത്തിയാക്കി ഇന്ത്യ

ലോകത്തിലെ ഏറ്റവുംഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണംപൂർത്തിയാക്കി ഇന്ത്യ

ലോകത്തിലെ ഏറ്റവുംഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണംപൂർത്തിയാക്കി ഇന്ത്യ.കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദംപൂർ- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ‌ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം . 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 1.3 കിലോമീറ്റർ നീളമുണ്ട്

ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിര്‍മണം. 5.6 മീറ്റര്‍ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ട് വശത്തുമായി ചേര്‍ക്കുകയും ചെയ്തു.

പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പാലത്തിനായി ജോലി ചെയ്യുന്നുണ്ട്.റെയില്‍വേയുടെ ചരിത്രത്തില്‍ 2.74 ഡിഗ്രി വളച്ച്‌ പാലത്തിനായി കമാനം നിര്‍മിക്കുന്നത് ഇതാദ്യമാണ് .

Leave A Reply
error: Content is protected !!