ലാവ്ലിൻ കേസ്: നാളെ കേസ് പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

ലാവ്ലിൻ കേസ്: നാളെ കേസ് പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്ലിൻ കേസിൽ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. എന്നാൽ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. പ്രധാന രേഖകൾ കൂടി കേസിൽ നൽകാനുണ്ടെന്ന് കാണിച്ചാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകിയിരിക്കുന്നത് കേസിൽ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ്.

ലാവലിൻ കേസ് സുപ്രീംകോടതി പരിഗണനക്കെടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ്. ലാവലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത് ഇരുപത്തിയേഴാം തവണയാണ്.

കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്. കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത് ഇരുപത്തിയാറ് തവണയാണ്. നാളെ നാലാമത്തെ കേസ് ആയി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും. ഇത്രയും കാലം സിബിഐ കോടതിയിൽ ആവിശ്യപ്പെട്ടിരുന്നത് രേഖകൾ സമ൪പ്പിക്കാനുള്ളതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു.

നേരത്തെ സി.ബി.ഐ വിശദമായ കുറിപ്പ് സമർപ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇതുവരെ കക്ഷികൾക്ക് കൈമാറിയിട്ടില്ല. അതിനാൽ സിബിഐ വാദം പറയാൻ തയാറായാലും കക്ഷികൾ സമയം ചോദിച്ചേക്കും. ശക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീംകോടതി ഇടപെടുകയൊള്ളുവെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Reply
error: Content is protected !!