അൽഐൻ മൃഗശാല സേവനങ്ങൾ പുനരാരംഭിച്ചു

അൽഐൻ മൃഗശാല സേവനങ്ങൾ പുനരാരംഭിച്ചു

കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല പു​ന​രാ​രം​ഭി​ച്ചു. അ​ഹ്‌​ല​ൻ സ്പെ​ഷ​ൽ സ​ർ​വി​സ്, അ​ൽ മ​ഹാ റോ​യ​ൽ എ​ക്സ്പീ​രി​യ​ൻ​സ്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​നി​ർ​മി​ത സ​ഫാ​രി​ക​ളി​ൽ ഒ​ന്നാ​യ അ​ൽ​ഐ​ൻ സ​ഫാ​രി എ​ന്നി​വ​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

ക​ർ​ശ​ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ, വി​നോ​ദ അ​നു​ഭ​വ​ങ്ങ​ളും എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മാ​ണ് മൃ​ഗ​ശാ​ല ഒ​രു​ക്കു​ന്ന​ത്. അ​ഹ്‌​ല​ൻ സേ​വ​ന​ത്തി​െൻറ ഭാ​ഗ​മാ​യ ഒ​ന്ന​ര മ​ണി​ക്കൂ​ർ സ​വാ​രി​യി​ൽ അ​ഞ്ച് പ്ര​ധാ​ന സ്​​റ്റോ​പ്പു​ക​ളും ആ​ഡം​ബ​ര ഗോ​ൾ​ഫ് കോ​ർ​ട്ടും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Leave A Reply
error: Content is protected !!