ഇ​ന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിൽ 100 ലേറെ മരണം

ഇ​ന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിൽ 100 ലേറെ മരണം

ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേർ മരിച്ചു. നാൽപ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്​. ഇതിനെ തുടർന്നുണ്ടായ​ പ്രളയക്കെടുതിയിൽ കിഴക്കൻ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ വെള്ളത്തിലായി.

മേഖലകളിൽ സൈന്യത്തി​ന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്​. തിങ്കളാഴ്​ച രാത്രി ലാമൻലെ ഗ്രാമത്തിൽ കുന്നിടിഞ്ഞ്​​ നിരവധി വീടുകൾ മണ്ണിനടിയിലായി.രക്ഷാപ്രവർത്തകർ ഇവിടെ നിന്ന്​ മാത്രം 40 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ്​ പറഞ്ഞു.

Leave A Reply
error: Content is protected !!