റമദാൻ; ഖത്തറിൽ 650 ഉല്‍പ്പന്നങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു

റമദാൻ; ഖത്തറിൽ 650 ഉല്‍പ്പന്നങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു

റമദാനില്‍ വിലക്കുറവില്‍ ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ചാണ് ഈ സംരഭം നടത്തുന്നത്. ഇന്നു മുതല്‍ നിലവില്‍ വരുന്ന വിലയിളവ് റമദാന്‍ അവസാനിക്കുന്നതുവരെ ഉണ്ടായിരിക്കുന്നതായിരിക്കും.
റമദാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, കോഴി, എണ്ണ, പാല്‍ തുടങ്ങി ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ വിലക്കുറവില്‍ ലഭിക്കും.
പട്ടിക പ്രകാരം ക്യു.എഫ്.എം മാവിന് (5കിലോ) 16 ഖത്തര്‍ റിയാല്‍, ക്യു.എഫ്.എം ഗോതമ്പ് മാവിന് (10 കിലോ) 22.25 റിയാല്‍, ഒലിവ് ഓയില്‍ (500മില്ലി)- 11.25 റിയാല്‍, യാര പ്യുവര്‍ സണ്‍ഫ്ളവര്‍ ഓയില്‍(1.8 ലിറ്റര്‍)- 15 റിയാല്‍, ബലദ്നാ ഫ്രഷ് യോഗര്‍ട്ട് ഫുള്‍ ഫാറ്റ്(2 കിലോഗ്രാം)- 10 റിയാല്‍, ഡാന്‍ഡി ലബന്‍(2 ലിറ്റര്‍)-6.75 റിയാല്‍, ലുര്‍പാര്‍ക്ക് ബട്ടര്‍(400 ഗ്രാം)-14.25 റിയാല്‍, ഡാന്‍ഡി ഓറഞ്ച് ജ്യൂസ്(1.5 ലിറ്റര്‍)-8.25 റിയാല്‍ എന്നിങ്ങനെയാണ് വില.
Leave A Reply
error: Content is protected !!