ഒരു ലോഗോയും മാറ്റാന്‍ മോയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ല ചെന്നൈ സി.ഇ.ഒ

ഒരു ലോഗോയും മാറ്റാന്‍ മോയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ല ചെന്നൈ സി.ഇ.ഒ

തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇംഗ്ലണ്ട് താരം മോയിന്‍ അലി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥന്‍.

എസ്.എന്‍.ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ സൂപ്പര്‍ കിങ്സ് ജേഴ്സിയിലുണ്ട്. ഇത് തന്റെ ജേഴ്‌സിയില്‍ നിന്ന് നീക്കാനാണ് മോയിന്‍ അലി ആവശ്യപ്പെട്ടതെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍.താരം ഇത്തരത്തില്‍ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ കാശി വിശ്വനാഥന്‍ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

Leave A Reply
error: Content is protected !!