ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്‍റ് ജെര്‍മന് നാണക്കേടായി സൂപ്പര്‍ താരം നെയ്മറുടെ പെരുമാറ്റം

ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്‍റ് ജെര്‍മന് നാണക്കേടായി സൂപ്പര്‍ താരം നെയ്മറുടെ പെരുമാറ്റം

ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്‍റ് ജെര്‍മന് നാണക്കേടായി സൂപ്പര്‍ താരം നെയ്മറുടെ പെരുമാറ്റം.മത്സരത്തിനിടെ 90-ാം മിനിറ്റില്‍ തിയാഗോ ഡാലോയെ ചവിട്ടിയതിനും മുഖത്തു പിടിച്ചു തള്ളിയതിനും രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും കണ്ട് നെയ്മര്‍ പുറത്തുപോയിരുന്നു.

ഗ്രൗണ്ട് വിട്ട ഡാലോയും നെയ്മറും തമ്മില്‍ ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയില്‍ വെച്ചും കൊമ്പു കോര്‍ത്തു.ഡാലോയുടെ തോളില്‍ പിടിച്ച് നെയ്മര്‍ തള്ളാന്‍ ശ്രമിക്കുന്നതിന്‍റെയും തടയാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയും പിടിച്ചു തള്ളുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു.പിന്നീട് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. പരിക്കുമൂലം നീണ്ട ഇടവേളക്കുശേഷം മത്സരത്തിനിറങ്ങിയ നെയ്മര്‍ക്ക് ആദ്യ പകുതിയില്‍ ലില്ലി മിഡ് ഫീല്‍ഡര്‍ ഫീല്‍ഡര്‍ ബെഞ്ചമിന്‍ ആന്ദ്രെയെ പിടിച്ചു തള്ളിയതിനാണ് റഫറി ആദ്യ മഞ്ഞക്കാര്‍ഡ് കാട്ടിയത്.

Leave A Reply
error: Content is protected !!