കെ.എ.എസ് ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവം: ഉന്നത തല അന്വേഷണം വേണം- രമേശ് ചെന്നിത്തല

കെ.എ.എസ് ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവം: ഉന്നത തല അന്വേഷണം വേണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സിയുടെ സര്‍വ്വറില്‍ നിന്ന് കെ.എ.എസ് പരീക്ഷയില്‍ മുല്യനിര്‍ണ്ണയം നടത്തിയ ഉത്തരക്കടലാസുകള്‍ നഷ്ടമായതിനെപ്പറ്റി ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയ പകര്‍പ്പുകളാണ് കാണാതായതെന്നാണ് പുറത്തു വന്നിട്ടുള്ള വാര്‍ത്തകള്‍. ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്ന സംഭവമാണിത്. പ്രത്യേകിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തടെ ചെയ്തതു കൊണ്ടുണ്ടായ വീഴ്ചയാണോ, അതോ അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തായാലും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!