കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തി

കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തി

വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെയും ബുക്കിംഗ് പ്രവണതകളുടെയും അടിസ്ഥാനത്തിലാണ് രണ്ട് എസ്‌യുവികളുടെയും വേരിയന്റുകള്‍ നിര്‍ത്താനുള്ള തീരുമാനമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വിശദീകരിക്കുന്നു.

സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് ഒന്ന് മുതല്‍ ഇരു മോഡലുകളുടെയും വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിക്കാനാണ് കിയ ഒരുങ്ങുന്നത്.സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റും ഏപ്രില്‍ പകുതിയോടെ വില്‍ക്കില്ല. മാര്‍ച്ച് 31 നും അതിനുമുമ്പും ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ ഡെലിവറി ചെയ്യും.കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ മിഡ് സ്‌പെക് ഓട്ടോമാറ്റിക് വേരിയന്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഓപ്ഷനില്ല.

Leave A Reply
error: Content is protected !!