അക്ഷയ് കുമാറിനടക്കം ‘രാം സേതു’ സെറ്റിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അക്ഷയ് കുമാറിനടക്കം ‘രാം സേതു’ സെറ്റിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ അക്ഷയ് കുമാറിനടക്കം ‘രാം സേതു’ സെറ്റിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി.

‘നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു,- അക്ഷയ് കുറിച്ചു.

Leave A Reply
error: Content is protected !!