ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ റിലീസ് തീയതി പുറത്തുവിട്ടു

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ റിലീസ് തീയതി പുറത്തുവിട്ടു

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘സ്റ്റാർ’ റിലീസ് തീയതി പുറത്തുവിട്ടു.ഹൊറാർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഏപ്രിലിൽ 9ന് പ്രദർശനത്തിനെത്തും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന.

പൃഥ്വിരാജിനൊപ്പം ജോജു ജോർജ്ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, ജാഫർ ഇടുക്കി, സബിത, ഷൈനി, രാജേഷ് പുനലൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply
error: Content is protected !!