റ​മ​ദാ​ൻ : ഏ​പ്രി​ൽ 13 ന്​ തുടങ്ങുമെന്ന്​ ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​

റ​മ​ദാ​ൻ : ഏ​പ്രി​ൽ 13 ന്​ തുടങ്ങുമെന്ന്​ ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ഏ​പ്രി​ൽ 13ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചു. ഗോ​ള​ശാ​സ്​​ത്ര ക​ണ​ക്കു​ക​ൾ​ പ്ര​കാ​രമാണ് ഈ വിവരം .ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച ഹി​ജ്റ വ​ർ​ഷം 1442ലെ ​ശ​അ്ബാ​ൻ മാ​സ​ത്തി​ന് അ​വ​സാ​ന​മാ​കും. എ​ന്നാ​ൽ, റ​മ​ദാ​ൻ മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച ദി​വ​സം പു​ല​ർ​ച്ച പ്രാ​ദേ​ശി​ക സ​മ​യം 5.31ന് ​റ​മ​ദാ​ൻ മാ​സ​പ്പി​റ​വി സം​ഭ​വി​ക്കു​മെ​ന്നും സൂ​ര്യാ​സ്​​ത​മ​യ സ​മ​യ​മാ​യ 5.55ഉം ​ക​ഴി​ഞ്ഞ് വൈ​കീ​ട്ട് 6.16നാ​യി​രി​ക്കും ച​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ക​യെ​ന്നും ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ അ​ൻ​സാ​രി കോം​പ്ല​ക്സി​ലെ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അറിയിച്ചു .
തി​ങ്ക​ളാ​ഴ്ച സൂ​ര്യാ​സ്​​ത​മ​യ ശേ​ഷ​വും 21 മി​നി​റ്റ്​ സ​മ​യ​ത്തേ​ക്ക് ച​ന്ദ്ര​ൻ ആകാശത്ത് ദൃ​ശ്യ​മാ​കും. പ​ശ്ചി​മ ഭാ​ഗ​ത്തേ​ക്ക് പോ​കും​തോ​റും ഇ​തിെൻറ ദൈ​ർ​ഘ്യം കൂ​ടി​വ​രു​മെ​ന്നും അ​ൽ അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കാ​ലാ​വ​സ്​​ഥ വ്യതിയാനവും , ഭൂ​മി​ശാ​സ്​​ത്ര​പ​ര​വും ഗോ​ള​ശാ​സ്​​ത്ര​പ​ര​വു​മാ​യ ഘ​ട​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ന്ദ്ര​പ്പി​റ​വി കാ​ണു​ന്ന​തി​നെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അറിയിച്ചു .

Leave A Reply
error: Content is protected !!