അത്ലറ്റിക്കോ മാഡ്രിഡിന് പരാജയം, ലാലിഗ കിരീട പോരാട്ടത്തിൽ വലിയ ട്വിസ്റ്റ്

അത്ലറ്റിക്കോ മാഡ്രിഡിന് പരാജയം, ലാലിഗ കിരീട പോരാട്ടത്തിൽ വലിയ ട്വിസ്റ്റ്

ലാലിഗയിൽ ഒരു മത്സരത്തിൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ ശക്തരുടെ പോരാട്ടത്തിൽ സെവിയ്യയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുന്നതാണ് കണ്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സെവിയ്യയുടെ വിജയം.

സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ സെവിയ്യക്ക് അവസരം ലഭിച്ചു. എന്നാൽ എട്ടാം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ഒകമ്പസ് പെനാൾട്ടി നഷ്ടപ്പെടുത്തി.പിന്നീട് രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ഒകുന ആണ് ഗോളുമായി സെവിയ്യയെ വിജയിപ്പിച്ചത്‌. അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി ബാഴ്സലോണക്ക് പ്രതീക്ഷ നൽകും.

നാളെ വല്ലഡോയിഡിന് എതിരെ വിജയിക്കുക ആണെങ്കിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം 1 പോയിന്റായി കുറയും. 29 മത്സരങ്ങളിൽ 66 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള റയലിനെക്കാൾ 3 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.

Leave A Reply
error: Content is protected !!