കോവിഡ്; മുംബൈയിൽ 144 പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോവിഡ്; മുംബൈയിൽ 144 പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി.

അതേസമയം മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ്, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!