പി രാജീവിനെ വ്യക്തിഹത്യ ചെയ്ത് യുഡിഎഫിന്‍റെ നോട്ടീസ് വിതരണം ; സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പി രാജീവിനെ വ്യക്തിഹത്യ ചെയ്ത് യുഡിഎഫിന്‍റെ നോട്ടീസ് വിതരണം ; സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

സ്ഥാനാര്‍ത്ഥിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്തത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒളിഞ്ഞിരുന്ന് അപവാദം പ്രചരിപ്പിക്കാതെ നേരിട്ടുള്ള സംവാദത്തിന് തയ്യാറുണ്ടോ എന്ന് പി രാജീവ് യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിച്ചു.

Leave A Reply
error: Content is protected !!